Cancel Preloader
Edit Template

പാനയോഗം തിരുവെങ്കിടം പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

 പാനയോഗം തിരുവെങ്കിടം പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

ഗുരുവായൂർ: തിരുവെങ്കിടം പാനയോഗത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നൽകുന്ന വിവിധ സ്മാരക പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്ത ജേതാക്കളെ പ്രഖ്യാപിച്ചു.

ആഗസ്റ്റ് 7 ന് രാവിലെ 10ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. സംഗീത നാടക അക്കാദമി പ്രസിഡണ്ട് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൽഘാടനം നിർവഹിക്കും.മേളകുലപതി പെരുവനം കുട്ടൻ മാരാർ അധ്യക്ഷനാകും.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്കാര വിതരണം നടത്തും.നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയാവും.

ഭാരവാഹികളായ ശശി വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ബാലൻ വാറണാട്ട്, ഷൺമുഖൻ തെച്ചിയിൽ, ദേവീദാസൻ എടവന, മുരളി അകമ്പടി, പ്രഭാകരൻ മൂത്തേടത്ത്, രാജു കോക്കൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ഈ വർഷത്തെ പുരസ്കാര ജേതാക്കൾ

🔸 1. ഗോപി വെളിച്ചപ്പാട്
സ്മാരക പുരസ്കാരം:
വാദ്യകുലപതി സദനം വാസുദേവൻ
ചെണ്ടവാദന കലാക്ഷേത്രത്തിലെ ജീവൻ സമർപ്പിച്ച മഹാനായ കലാകാരൻ. ₹15001, പ്രശസ്തിപത്രം, ഫലകം എന്നിവ ഉൾപ്പെടുന്നു.

🔸 2. എടവന മുരളീധരൻ സ്മാരക പുരസ്കാരം:
വാദ്യവിദ്വാൻ കോട്ടക്കൽ പ്രസാദ്
ചെണ്ടയും കഥകളി വാദ്യശാഖയിലും തിളങ്ങുന്ന ശ്രേഷ്ഠൻ. ₹10001, ഫലകവുമടങ്ങിയ അവാർഡ്.

🔸 3. ചങ്കത്ത് ബാലൻ നായർ സ്മാരക പുരസ്കാരം:
പാന പ്രവീൺ ചന്ദ്രൻ പുത്തൻവീട്ടിൽ
പാനപൂജാകർമ്മത്തിൽ ഭക്തിനിഷ്ഠയോടെയുള്ള സേവനത്തിന്. ₹10001, ഫലകം.

🔸 4. കല്ലൂർ ശങ്കരൻ സ്മാരക പുരസ്കാരം:
മേളപ്രമാണി പരപ്പിൽ വേലായുധൻ
വാദ്യകലയിൽ സമർപ്പിത സേവനത്തിനും കലാഭാവനയ്ക്കും. ₹5001, ഫലകവും.

🔸 5. അകമ്പടി രാധാകൃഷ്ണൻ നായർ സ്മാരക പുരസ്കാരം:
കലാമണ്ഡലം ഹരി നാരായണൻ
മദ്ധളവാദന ശാഖയിൽ നൈപുണ്യത്തിനും ആചാര്യഗുണത്തിനും. ₹5001, ഫലകം.

Related post

Leave a Reply

Your email address will not be published. Required fields are marked *