കസ്തൂർബാ ബാലികാ സദനത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
ഗുരുവായൂർ: കസ്തൂർബാ ബാലികാസദനത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെയും സദനത്തിന്റെ ആദ്യകാല പ്രവർത്തകരെയും ആദരിച്ചു.ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സദനം പ്രസിഡണ്ട് പി. മുരളീധരൻ കൈമൾ അദ്ധ്യക്ഷനായി.
പ്രഥമകാല പ്രവർത്തകരായ എ. വേലായുധനും വസന്ത മണിയെയും ഗുരുവായൂർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ പൊന്നാടാ അണിയിച്ച് ആദരിച്ചു.
മുൻസിപ്പൽ കൗൺസിലർ ജ്യോതി ആർ. നാഥ്, സദനം സെക്രട്ടറി സജീവൻ നമ്പിയത്ത്, ജി.എസ്. അജിത്ത്, പാരാത്ത് ലീല മേനോൻ, സുരേഷ് പാലുവായ്, പെരുമ്പിലാവിൽ ഗംഗാദേവി, ടി.എൻ. ശിവദാസൻ, ബിന്ദു രാജശേഖരൻ എന്നിവർ സംസാരിച്ചു.