എ.പി. അസ്ലം റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു

മലപ്പുറം: എ.പി. അസ്ലമം റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. കൽപകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ സ്ഥാപിതമായ സെന്ററിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
വെർച്വൽ റിയാലിറ്റി യൂണിറ്റിന്റെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഫിസിക്കൽ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽഎയും നിർവഹിച്ചു. ക്രിസ്റ്റൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ വി.ആർ. വിനോദ്, ഡോ. രേണുക, സമീർ മച്ചിങ്ങൽ, പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.പി. വഹീദ, “തണൽ വടകര” ചെയർമാൻ ഡോ. ഇദ്രീസ്, ഐ.എം.ബി. പ്രസിഡന്റ് ഡോ. പി.എ. കബീർ എന്നിവർ സംസാരിച്ചു.