അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡോടെ ആര്യാടൻ ഷൗക്കത്ത് മുന്നിട്ട് നിൽക്കുമ്പോള്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ് യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. ഈ മത്സരത്തിന്റെ ചിത്രത്തിലും യുഡിഫ് കംഫർട്ടബിൾ മജോരിറ്റിയിൽ ജയിക്കും. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവേ സണ്ണി ജോസഫ് പറഞ്ഞു