നിലമ്പൂർ വോട്ടെണ്ണൽ 10ാം റൗണ്ടിൽ; യുഡിഎഫ് ലീഡ് അയ്യായിരം കടന്നു; എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു

നിലമ്പൂർ വോട്ടെണ്ണൽ 11ാം റൗണ്ടിൽ; യുഡിഎഫ് ലീഡ് 6500 കടന്നു; എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു
മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 6500 വോട്ടിന് മുന്നേറ്റം തുടരുന്നതിനിടെ ഡിസിസി ഓഫീസിൽ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയർത്തിയാണ് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. ആര്യാടൻ ഷൌക്കത്ത് കുടുംബാംഗങ്ങൾക്ക് ഒപ്പം വീട്ടിൽ നിന്നാണ് തെരഞ്ഞെടുപ്പ് ഫലമറിയുന്നത്. ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയതോടെ എൽഡിഎഫ് പ്രതീക്ഷകൾക്ക് കാര്യമായി മങ്ങലേറ്റു.