Cancel Preloader
Edit Template

അഹമ്മദാബാദ് വിമാന അപകടം: മൃതദേഹം തിരിച്ചറിയാനായില്ല, 8 പേരുടെ കുടുംബാംഗങ്ങളോട് വീണ്ടും ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടു

 അഹമ്മദാബാദ് വിമാന അപകടം: മൃതദേഹം തിരിച്ചറിയാനായില്ല, 8 പേരുടെ കുടുംബാംഗങ്ങളോട് വീണ്ടും ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടു

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരിൽ ഇതുവരെ ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടു. രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎൻഎ സാമ്പിൾ നൽകണമെന്നാണ് നിർദ്ദേശം. ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനാപകടത്തിൽ മരിച്ച എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടത്.

രണ്ടാമത്തെ ഡിഎൻഎ പരിശോധനയിലൂടെ കൂടുതൽ പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ 247 പേരിൽ 238 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരാണ്. മറ്റ് 9 പേർ വിമാനം തകർന്നു വീണ സ്ഥലത്തുണ്ടായിരുന്നവരാണ്. തിരിച്ചറിഞ്ഞതിൽ 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം കഴിയുമ്പോഴും അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ പൈലറ്റുമാർക്ക് പിഴവ് സംഭവിച്ചതായുള്ള തെളിവുകൾ വിമാനഭാഗങ്ങളുടെ പരിശോധനയിൽ നിന്ന് ലഭിച്ചില്ലെന്നാണ് വിവരം. വിമാന ദുരന്തത്തിൽ ഇന്ധന മലിനീകരണ സാധ്യതയും പരിശോധിക്കുകയാണ്.

അപകടത്തിൽ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളുടെ സുരക്ഷ കർശനമാക്കാൻ പുതിയ കരട് സർക്കാർ പുറത്തിറക്കി. വിമാനത്താവളങ്ങളുടെ ചുറ്റും നിശ്ചിത പരിധിക്കകത്തുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കും, അപകടമായി നിൽക്കുന്ന മരങ്ങളും മുറിക്കും.. വിമാനത്താവളത്തിന് തടസ്സമാകുന്ന നിര്‍മിതികള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുന്ന നിലയില്‍ വ്യവസ്ഥകള്‍ പൊളിച്ചെഴുതാണ് പുതിയ കരട്.നാല് അന്താരാഷ്ടര സർവീസുകൾ ഉൾപ്പെടെ എയർ ഇന്ത്യയുടെ 8 സർവീസുകളാണ്റദ്ദാക്കിയത്. അന്താരാഷ്ട്ര സർവീസുകളായ ദുബായ് ചെന്നൈ, ദില്ലി മെൽബൺ, മെൽബൺ ദില്ലി, ദുബായ് ഹൈദരാബാദ്,. ആഭ്യന്തര സർവീസുകളായ പുനെ ദില്ലി, അഹമ്മദാബാദ് ദില്ലി, ഹൈദരാബാദ് മുംബൈ, ചെന്നൈ മുംബൈ എന്നിവയാണ് റദ്ദാക്കിയത്.  

Related post

Leave a Reply

Your email address will not be published. Required fields are marked *