Cancel Preloader
Edit Template

ചാലക്കുടിയിൽ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു, തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്ക

 ചാലക്കുടിയിൽ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു, തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്ക

തൃശ്ശൂർ: ചാലക്കുടിയിൽ വൻ തീപിടുത്തം. ചാലക്കുടി നോർത്ത് ജംക്‌ഷനിലുള്ള ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

മൂന്നുനില കെട്ടിടത്തിൽ പ്ലൈവുഡ്, കർട്ടൻ എന്നിവയുമായി ബന്ധപ്പെട്ട് കടകളുമുണ്ട്. അഗ്നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കുകയാണ്. ജില്ലകളിലെ കൂടുതല്‍ അഗ്നിശമനസേനകളില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്താന്‍ ചാലക്കുടി നിന്ന് അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്. തൃശൂർ, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *