Cancel Preloader
Edit Template

മാസപ്പടി കേസ്; സിഎംആര്‍എൽ നൽകിയ ഹര്‍ജി വീണ്ടും മാറ്റി, ഈ മാസം 30ന് പരിഗണിക്കും

 മാസപ്പടി കേസ്; സിഎംആര്‍എൽ നൽകിയ ഹര്‍ജി വീണ്ടും മാറ്റി, ഈ മാസം 30ന് പരിഗണിക്കും

Read Full Article

ദില്ലി: മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എൽ നൽകി ഹര്‍ജി വീണ്ടും ദില്ലി ഹൈക്കോടതി മാറ്റി. ഹര്‍ജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിൽ തുടര്‍ നടപടി പാടില്ലെന്ന് ബെഞ്ച് നിര്‍ദേശിച്ചിരുന്നുവെന്ന് സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബിൽ അറിയിച്ചു. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 30ലേക്ക് മാറ്റിവെക്കുകയായിരുന്നു.  

ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ചാണ് സിഎംആര്‍എല്ലിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി തീര്‍പ്പാക്കും വരെ തുടര്‍നടപടി പാടില്ലെന്ന് നേരത്തെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വാക്കാല്‍ നിര്‍ദേശിച്ചതായി സിഎംആര്‍എല്‍ അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് വീണ്ടും ഇതേ ബെഞ്ചിലേക്ക് ഹര്‍ജികൾ എത്തിയത്. എസ് എഫ് ഐ ഒ റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിൽ  തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി നിലനിൽക്കുമോ എന്നതും ബെഞ്ച് പരിശോധിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *