Cancel Preloader
Edit Template

ചണ്ഡിഗഢിലും ജാഗ്രത, എയർ സൈറൺ മുഴങ്ങി; ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

 ചണ്ഡിഗഢിലും ജാഗ്രത, എയർ സൈറൺ മുഴങ്ങി; ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

ദില്ലി: ചണ്ഡിഗഢിലും ജാഗ്രത. ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു എന്നാണ് റിപ്പോർട്ട്. ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോ​ഗിക പേജ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന നിര്‍ദേശം. പാക് സേനയുടെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം  ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എന്നാണ് വിവരം.

ഉത്തരാഖണ്ഡിലും ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും നിർദ്ദേശമുണ്ട്. അമൃത്സറിലും ചണ്ഡീഗ‍ഡിലും അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ജമ്മുവിൽ സുരക്ഷ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉന്നതതലയോഗം വിളിച്ചു. ഒമർ ഒബ്ദുള്ള ജമ്മുവിലെത്തിയിട്ടുണ്ട്.

സൈറൺ മുന്നറിയിപ്പുകൾ മനസ്സിലാക്കുക:
നീണ്ട സൈറൺ = മുന്നറിയിപ്പ്
ചെറിയ സൈറൺ = സുരക്ഷിതം

Related post

Leave a Reply

Your email address will not be published. Required fields are marked *