കരിപ്പൂരിൽ സ്വർണ്ണവേട്ട; ഷൂസിൻ്റെ സോളിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കോടികളുടെ സ്വർണം

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി 1.89 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1473 ഗ്രാം സ്വർണം പിടിച്ചെടുത്തു. പിന്നാലെ നടത്തിയ തെരച്ചിലിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് 1774 ഗ്രാം സ്വർണവും കസ്റ്റംസ് കണ്ടെത്തി. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.