Cancel Preloader
Edit Template

‘നാലാം വാർഷികാഘോഷം യുഡിഎഫ് പൂർണമായി ബഹിഷ്‌കരിക്കും’:സർക്കാരിന് ആഘോഷിക്കാൻ ധാർമിക അവകാശമില്ലെന്ന് വിഡി സതീശൻ

 ‘നാലാം വാർഷികാഘോഷം യുഡിഎഫ് പൂർണമായി ബഹിഷ്‌കരിക്കും’:സർക്കാരിന് ആഘോഷിക്കാൻ ധാർമിക അവകാശമില്ലെന്ന് വിഡി സതീശൻ

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങൾ പൂർണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ല. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്. ചില ചാനലുകൾ ഭാരം തൂക്കി കൊണ്ടിരിക്കുകയാണ്. പാർടി ദേശീയ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ട്. പിവി അൻവർ അറിയിച്ചത് കോൺഗ്രസ് പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും എന്നാണ്. ആദ്യഘട്ടത്തിലാണ് അദ്ദേഹം വിഎസ് ജോയിയുടെ പേര് പറഞ്ഞത്.

മുനമ്പത്തെ പ്രശ്നത്തിൽ സംസ്ഥാന സർക്കാരാണ് പ്രതി. ഭൂമി വിട്ടുകൊടുത്ത സേഠിൻ്റെ കുടുംബവും ഫറൂക് കോളേജ് മാനേജ്മെന്റും ഭൂമി വഖഫല്ലെന്ന് പറയുമ്പോഴും വഖഫ് ബോർഡാണ് വിഷയത്തിൽ കടുംപിടിത്തം തുടരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നതാണ് താൻ നേരത്തെ പറഞ്ഞത്. അത് തന്നെയാണ് ശരിയെന്നും അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ പ്രശ്നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *