Cancel Preloader
Edit Template

നിയമ സഭ സമ്മേളനം വെട്ടിച്ചുരുക്കി: പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി ; ബജറ്റ് 5ന്

 നിയമ സഭ സമ്മേളനം വെട്ടിച്ചുരുക്കി: പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി ; ബജറ്റ് 5ന്

നിയമ സഭ സമ്മേളനം വെട്ടിചുരുക്കി.ഫെബ്രുവരി 15 ന് സമ്മേളനം അവസാനിക്കും.സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും.ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും.ബജറ്റ് രണ്ടിലേക്ക് മാറ്റണം എന്ന പ്രതിപക്ഷ ആവശ്യം തള്ളി.യുഡിഎഫ് ജാഥ നടക്കുന്ന സാഹചര്യത്തില്‍ ബജറ്റ് തീയതി ഫെബ്രുവരി അഞ്ചില്‍ നിന്നും രണ്ടിലേക്ക് മാറ്റുകയും ബജറ്റ് ചര്‍ച്ച ഫെബ്രുവരി 12,13, 15 തീയതികളില്‍ നിന്നും മാറ്റി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. തീയതി ഒരു കാരണവശാലും മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കാര്യോപദേശക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് രൂക്ഷമായ തർക്കം നടന്നു.സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് വിഡി സതീശൻപറഞ്ഞപ്പോള്‍ നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.ആ മാതിരി സംസാരം വേണ്ടെന്നു പറഞ്ഞ് കാര്യോപദേശക സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.ആ മാതിരി വർത്തമാനം ഇങ്ങോട്ട് വേണ്ട എന്ന് പിണറായി പറഞ്ഞപ്പോള്‍ ഈ മാതിരി വാർത്തമാനം ഇങ്ങോട്ടും വേണ്ടെന്നായിരുന്നു സതീശന്‍റെ മറുപടി.ബജറ്റ് തിയതി മാറ്റാത്തത്തിലും സമരാഗ്നിക്ക് വേണ്ടി സമ്മേളന ഷെഡ്യൂൾ മാറ്റാത്തത്തിലും പ്രതിപക്ഷം രോഷത്തിലാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *