മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെയാണ് സംഭവം. ഫറോക്ക് സബ് ആർടിഒ ഓഫീസിലെ എംവിഐ അബ്ദുൽജലീലാണ് അറസ്റ്റിൽ ആയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചാക്കിൽ നിന്നും പതിനായിരം രൂപ കണ്ടെടുത്തു. ഫറോക്കിലെ ഒരു വാഹന പുക പരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ പരാതിയിലാണ് നടപടി.