കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും കക്കോടി പഞ്ചായത്തും സംയുക്തമായി സംരഭക സഭ സംഘടിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസും കക്കോടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംരംഭക സഭ ഇന്ന് സംഘടിപ്പിച്ചു. ഉദ്യോഗസ്ഥരുമായി സംവദിക്കാനുളള തുറന്ന അവസരമാണ് സംരംഭകർക്കായ് ഒരുക്കിയിരുന്നത്.
ബാങ്ക് മാനേജർമാർ, വാർഡ് മെമ്പേഴ്‌സ് KSEB ഡിപ്പാർട്ട്മെന്റ്, അസി. എഞ്ചിനീയർ വ്യവസായ ഓഫീസർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നിലവിലുള്ള സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിവിധ സർക്കാർ / ബാങ്ക് വകുപ്പ് പദ്ധതികൾ പരിചയപ്പെടുത്തി കൊടുക്കലും സംരംഭകരുടെ പ്രശ്നങ്ങൾ കേൾക്കലും പരിഹാരങ്ങൾ നിർദ്ദേശിക്കലും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനും ഈ പരിപാടിയിലൂടെ കഴിഞ്ഞു.
വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം
(Pollution control board, FSSAI, KSEB, DIC, Agriculture, LSGD AE Section) ഉണ്ടായിരുന്നു. ലോൺ ലൈസൻസ് സബ്സിഡി മേളയും ഇതോടൊപ്പം ഉണ്ടായിരുന്നു. പ്രമുഖ ബാങ്കുകൾ , മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ ഹെല്പ് ഡെസ്ക് എന്നിവയും മേളയിൽ ഒരുക്കിയിരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഫിജാസ് കെ – 9020966466
_(എന്റർപ്രൈസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്, കക്കോടി ഗ്രാമപഞ്ചായത്ത്, വ്യവസായ വകുപ്പ്)