Cancel Preloader
Edit Template

എഡിജിപി അജിത് കുമാറിനെതിരെ എഡിജിപി പി വിജയൻ്റെ പരാതി; മുഖ്യമന്ത്രിക്ക് നൽകിയത് ഒന്നര മാസം മുൻപ്

 എഡിജിപി അജിത് കുമാറിനെതിരെ എഡിജിപി പി വിജയൻ്റെ പരാതി; മുഖ്യമന്ത്രിക്ക് നൽകിയത് ഒന്നര മാസം മുൻപ്

സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഡിജിപിയോട് നിർദ്ദേശിച്ചാലോ, നിയമനടപടിയുമായി മുന്നോട്ടുപോകാൻ പി.വിജയന് അനുമതി നൽകിയാലോ അജിത് കുമാറിന് കുരുക്കാവും. സുജിത് ദാസ് മൊഴി നൽകിയതിന് തെളിവില്ലെന്ന് മാത്രമല്ല, അന്വേഷണത്തിൽ സുജിത് ദാസ് മുൻ ക്രമമാധാനചുമതലയുള്ള എഡിജിപിയെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും തള്ളി പറഞ്ഞാൽ പി.വിജയന് നിയമ നടപടിയുമായി മുന്നോട്ടുപോകാം. അജിത് കുമാറിന് ഇത് കുരുക്കാവുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സർക്കാർ തീരുമാനമെടുക്കാത്തതെന്ന് ആക്ഷേപം സേനയിൽ തന്നെയുണ്ട്. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് മറ്റെല്ലാ അന്വേഷണങ്ങളും അനുകൂലമായി തീർക്കാനുള്ള ധൃതിപ്പെട്ടുള്ള നീക്കമാണ് നടക്കുന്നത്. അതിനിടെ പുതിയ അന്വേഷണമുണ്ടാൽ അതും കുരുക്കാവും.

Related post

Leave a Reply

Your email address will not be published. Required fields are marked *