പകുതി ടാർ ചെയ്ത റോഡ്:പരാതി അന്വേഷിക്കണം-മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കണ്ണൂർ ദേശീയ പാതയിൽ എലത്തൂർ പന്നി ബസാർ മുതൽ എലത്തൂർ എക്‌സ്‌ചേഞ്ച് വരെയുള്ള റോഡിന്റെ പകുതി ഭാഗം മാത്രം ടാർ ചെയ്തത് കാരണം അപകട ഭീഷണിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ്.
പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഒരു കിലോമീറ്റർ റോഡ് പകുതി ടാർ ചെയ്ത നിലയിലാണ്. ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട് .