Cancel Preloader
Edit Template

റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറണം; ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി

 റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറണം; ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി

തിരുവനന്തപുരം: റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സർക്കാർ. സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആലോചനയെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെന്റിന് പറയാൻ ഉള്ളത്.വസ്തുത പറഞ്ഞാൽ സമരക്കാരെ പ്രകോപിപ്പിക്കുന്നതിന് തുല്യം ആകും. 60 ശതമാനം പേർക്ക് ഇന്നലെവരെ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിഞ്ഞു. ബജറ്റിന്റെ തിരക്കുള്ളത്തിനാലാണ് ചർച്ചയിൽ ധനമന്ത്രി പോയതെന്നും അല്ലാതെ വ്യാപാരികൾ പറഞ്ഞത് പോലെ അവരെ അവഹേളിച്ചതല്ലെന്നും മന്ത്രി വിശദമാക്കി.

ജനങ്ങളെയും സർക്കാരിനെയും വിശ്വാസത്തിൽ എടുത്തുകൊണ്ടു സമരത്തിൽ നിന്ന് പിന്മാറണം. സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യാപാരികളെ ബോധ്യപെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ തലയിൽ സമരം അടിച്ചേൽപ്പിക്കാൻ ഗവൺമെന്റ് അനുവദിക്കില്ല. വ്യാപാരികളുമായി ഒരു തർക്കത്തിനും താൻ ഇല്ലെന്നും 40 കോടി രൂപ കൊടുക്കാം എന്ന് സർക്കാർ പറഞ്ഞു അത് കൊടുക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *