Cancel Preloader
Edit Template

ചോദ്യപേപ്പർ ചോർച്ച കേസ്: സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി ക്രൈംബ്രാഞ്ച്

 ചോദ്യപേപ്പർ ചോർച്ച കേസ്: സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി ക്രൈംബ്രാഞ്ച്

കോഴിക്കോട്: എംഎസ് സൊലൂഷൻസിനെതിരെ ചോദ്യപേപ്പർ ചോർച്ച കേസിൽ കൂടുതൽ നടപടിയുമായി  ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചിട്ടുണ്ട്. കൊടുവള്ളി ബ്രാഞ്ചിലെ കാനറ ബാങ്ക്, എസ്ബിഐ എന്നീ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 24ലക്ഷം രൂപ എസ്ബിഐ അക്കൗണ്ടിൽ ഉണ്ടായിരുന്നു.ക്രൈംബ്രാഞ്ചിന്റെ നടപടി ഒളിവിൽ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് . 

എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരോട് കഴിഞ്ഞ ദിവസം ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. മൂന്ന തവണ നോട്ടീസ് നൽകിയെങ്കിലും ഇതുവരെ അന്വേഷണത്തോട് സഹകരിക്കാൻ ഇവർ തയ്യാറായിട്ടില്ല. ക്രൈം ബ്രാഞ്ച് അവർക്കെതിരെയും നടപടി ശക്തമാക്കാനൊരുങ്ങുകയാണ് . ഇവരുടെ വീടുകളിൽ കഴി‍ഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇവരും ഇപ്പോൾ ഒളിവിലാണുള്ളത്. ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി പരി​ഗണിക്കുന്നത്. അതിന് ശേഷം കൂടുതൽ നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് കടക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *