രാമൻ അഗ്നിയല്ല ഊർജ്ജം “; പുതിയ കാലഘട്ടത്തിന്റെ ഉദയമെന്നും മോദി
“
നീണ്ട തപസ്യക്കൊടുവിൽ അയോധ്യയിൽ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികിൽ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേർത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലഘട്ടത്തിന്റെ ഉദയമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാമൻ അഗ്നി അല്ല ഊർജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാമ ക്ഷേത്രം യാഥാർത്ഥ്യമാകില്ലെന്ന് ഒരുകാലത്ത് ചിലർ പറഞ്ഞു. അവർ ഇപ്പോൾ അയോധ്യയിൽ വന്നു കാണണമെന്നും മോദി കൂടി ചേർത്തു. രാമൻ വിവാദ പുരുഷനല്ല സമാധാനപ്രിയനാണെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.