Cancel Preloader
Edit Template

കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി നൽകി ഗവർണർ

 കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി നൽകി ഗവർണർ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇ.ഡിക്ക് അനുമതി. ലഫ്റ്റനന്റ് ജനറല്‍ വി.കെ സക്‌സേനയാണ് അനുമതി നല്‍കിയത്. വിചാരണക്ക് അനുമതി തേടി ഈ മാസം അഞ്ചാം തിയ്യതിയാണ് ഇ.ഡി ഗവര്‍ണറെ സമീപിച്ചത്.

വിചാരണക്ക് അനുമതി നല്‍കിയ നീക്കത്തില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെജ്‌രിവാളിനെതിരെ ഇഡിയുടെ നീക്കം.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടിയുടെ അഴിമതി കെജ്‌രിവാള്‍ നടത്തിയെന്നാണ് വിവിധ അന്വേഷണ ഏജന്‍സികളുടെ ആരോപണം. ഇ.ഡിക്ക് പുറമെ സി.ബി.ഐയും വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന് നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. സുപ്രിം കോടതിയാണ് ജാമ്യം അനുവദിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *