‘അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല’; വിവാദ പ്രസംഗവുമായി എം.എം മണി

ഇടുക്കി: വീണ്ടും വിവാദ പ്രസംഗവുമായി സി.പി.എം നേതാവും മുന്‍മന്ത്രിയുമായ എം.എം മണി എം.എല്‍.എ. ചുമ്മാ പ്രസംഗിച്ച് നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കണമെന്നും താനടക്കം അടിച്ചിട്ടുണ്ടെന്നും തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ശാന്തന്‍പാറയില്‍ സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിലായിരുന്നു എം എം മണിയുടെ പ്രസംഗം.
‘അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ല. അടിച്ചാല്‍ തിരിച്ചടിക്കുക, പ്രതിഷേധിക്കുക, പ്രതിഷേധിക്കുന്നതിന് നേരെ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്, ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്.
എന്നുവെച്ച് നാളെ മുതല്‍ കവലയില്‍ ഇറങ്ങി സംഘര്‍ഷം ഉണ്ടാക്കിയാല്‍ നമ്മുടെ കൂടെ ഒരുത്തനും കാണത്തില്ല. പോക്രിത്തരം കാണിച്ചാല്‍ ആരുമുണ്ടാവില്ല. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കുക. തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കണം.- എം.എം മണി പറഞ്ഞു.