Cancel Preloader
Edit Template

ഒഴിവായത് വൻ ദുരന്തം ; പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വണ്ടിയ്ക്ക് തീപിടിച്ചു

 ഒഴിവായത് വൻ ദുരന്തം ; പാചകവാതക  സിലിണ്ടറുകള്‍ കയറ്റിയ വണ്ടിയ്ക്ക് തീപിടിച്ചു

പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു. ഉടന്‍ തന്നെ തീ അണച്ചതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. തൃശൂര്‍ മണലി മടവാക്കരയിലാണ് സംഭവം. പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. വണ്ടി സ്റ്റാര്‍ട്ടാക്കിയ ഉടനെയാണ് തീ പിടിച്ചത്. ഈ സമയം 40 ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്.

സിലിണ്ടറിലേക്ക് തീ പടരാത്തതതിനാലാണ് വന്‍ ദുരന്തമൊഴിവായത്. പുതുക്കാട് വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്. ഡ്രൈവറുടെ കാബിനില്‍നിന്നാണ് തീ ഉയര്‍ന്നത്. ഉടന്‍ തന്നെ നാട്ടുകാരും ജീവനക്കാരനും തീ കെടുത്തുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പരിശോധനയിൽ വ്യക്തമായി.

Related post

Leave a Reply

Your email address will not be published. Required fields are marked *