ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര പരാമർശം
സിഎംആർഎൽ-എക്സാലോജിക്ക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും പരാമർശിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. വീണയ്ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പേരും ആർഒസി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മുഖ്യമന്ത്രിക്ക് സിഎംആർഎല്ലിൽ പരോക്ഷ നിയന്ത്രണമുണ്ടെന്നും കെഎസ്ഐഡിസിക്ക് ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ എന്നും റിപ്പോർട്ടിൽ പറയുന്നു.എക്സാലോജിക്കുമായി നടന്നത് തൽപര കക്ഷി ഇടപാടാണെന്നും ഇത് വെളിപ്പെടുത്താതിരുന്നത് നിയമലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
.മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ നടത്തിയ ഇടപാടിൽ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നും എന്നാൽ വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം എക്സാലോജിക് കൈമാറിയെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ട് പറയുന്നു. വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്നാണ് ആർഒസി ചൂണ്ടിക്കാണിക്കുന്നത്.