Cancel Preloader
Edit Template

ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ലാബുകൾക്ക് എൻ.എ.ബി.എൽ അംഗീകാരം

 ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ലാബുകൾക്ക് എൻ.എ.ബി.എൽ അംഗീകാരം

വെ​ള്ളി​മാ​ട്​​കു​ന്ന്: ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന് (ഐ.​ഐ.​എ​സ്.​ആ​ർ) നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ടെ​സ്റ്റി​ങ് ആ​ൻ​ഡ് കാ​ലി​ബ്രേ​ഷ​ൻ ല​ബോ​റ​ട്ട​റീ​സി​ന്റെ (എ​ൻ.​എ.​ബി.​എ​ൽ) അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മാ​ന അം​ഗീ​കാ​രം. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ജൈ​വ​വ​ള​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്ന ല​ബോ​റ​ട്ട​റി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ഇ​തോ​ടു​കൂ​ടി സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കും വി​ശ​ക​ല​ന​ത്തി​നും ഇ​നി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഐ.​ഐ.​എ​സ്.​ആ​റി​നെ സ​മീ​പി​ക്കാം.

പ​രി​ശോ​ധ​ന​ക്കു​കൊ​ണ്ടു​വ​രു​ന്ന സാ​മ്പി​ളു​ക​ൾ ഈ ​ഗു​ണ​നി​ല​വാ​ര​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് നോ​ക്കു​ക​യാ​ണ് ഇ​വി​ടെ ചെ​യ്യു​ന്ന​ത്. ഈ ​അം​ഗീ​കാ​ര​ത്തോ​ടൊ​പ്പം, രാ​ജ്യ​ത്തെ സു​ഗ​ന്ധ​വി​ള ഉ​ത്പാ​ദ​ന വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഐ.​സി.​എ.​ആ​ർ-​ഐ.​ഐ.​എ​സ്.​ആ​ർ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ഇ​ത് സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ ഉ​പ​ഭോ​ക്തൃ വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക​യും വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ല​വാ​ര പ​രി​ശോ​ധ​ന​ക്കു​ള്ള സാ​ധ്യ​ത​ക​ളും വി​പു​ല​പ്പെ​ടു​ത്തും.

ജൈ​വ​വ​ള പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും സ്ഥാ​പ​ന​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഡോ. ​വി. ശ്രീ​നി​വാ​സ​ൻ, ഡോ. ​എം. ഷം​സു​ദ്ദീ​ൻ, ഡോ. ​ആ​ർ. ശി​വ​ര​ഞ്ജ​നി, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ൻ്റു​മാ​രാ​യ എ​ൻ. കാ​ർ​ത്തി​ക, ഒ. ​ഷ​ജി​ന എ​ന്നി​വ​ർ നേതൃത്വം നൽകി.

Related post

Leave a Reply

Your email address will not be published. Required fields are marked *