Cancel Preloader
Edit Template

രോഗിയുടെ മകൻ കഴുത്തിന് കുത്തി; ഡോക്‌ടറുടെ നില അതീവ ഗുരുതരം

 രോഗിയുടെ മകൻ കഴുത്തിന് കുത്തി; ഡോക്‌ടറുടെ നില അതീവ ഗുരുതരം

ചെന്നൈ: ചെന്നൈയിൽ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് കുത്തേറ്റു. ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ കാൻസർ രോഗ വിദഗ്ദ്ധനായ ഡോക്ടർ ബാലാജിക്കാണ് കുത്തേറ്റത്. അർബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ചാണ് 25കാരനായ വിഘ്‌നേഷ് ഡോക്ടറെ ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു . ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് വിഘ്നേഷിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ആശുപത്രിയിൽ എത്തി. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്‌തതായി മന്ത്രി അറിയിച്ചു. ഡോക്ടറെ ആക്രമിച്ചത് ഇതര സംസ്ഥാനക്കാരാണെന്നും മന്ത്രി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *