മഹാരാജാസ് കോളേജ് സംഘര്‍ഷം; പ്രവര്ത്തകന് കുത്തേറ്റു,രണ്ടു പേര് കസ്റ്റഡിയില്‍

എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം. വ്യത്യസ്ത സംഭവങ്ങളിലായി എസ്എഫ്ഐ പ്രവര്‍ത്തകനും അധ്യാപകനും കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാന്, അസിസ്റ്റന്റ് പ്രൊഫസര്‍ നിസ്സാമുദ്ദീന്‍ കെ എം എന്നിവര്‍ക്കാണ് കുത്തേറ്റത്. നാസര്‍ അബ്ദുള്‍ റഹ്മാനെ ആക്രമിച്ച കേസില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
അതേസമയം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന ആക്രമി സംഘമെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്മാൻ പറഞ്ഞു. കെഎസ് യു- ഫ്രട്ടേണിറ്റി പ്രവർത്തകനാണ് പിന്നിലെന്നും തമീം ആരോപിച്ചു. പരിക്കേറ്റ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞ് പരിശീലനത്തിന് ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
വടിവാളും, ബിയർ കുപ്പിയും കൊണ്ട് ക്രൂരമായി ആക്രമിച്ചുവെന്നും യൂണിയൻ ചെയർമാൻ ആരോപിച്ചു. കെ എസ് യു പ്രവർത്തതകനായ അമൽ ടോമി, ഫ്രട്ടേണിറ്റി പ്രവർത്തകൻ ബിലാൽ എന്നിവർ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ് എഫ് ഐ ആരോപിച്ചു. ദിവസങ്ങളായി ക്യാമ്പസില്‍ എസ്എഫ്ഐ-ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇന്നലെ ഉച്ചയോടെയാണ് അറബിക് ഡിപ്പാര്‍ട്ട്മെന്റിലെ റിസര്‍ച്ച് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നിസ്സാമുദ്ദീനെ വിദ്യാര്‍ഥി കുത്തിത്. രാത്രിയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ നിസാമിന് കുത്തേറ്റത്.
കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തില്‍ ഏഴ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. കോളേജ് യൂണിയന് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കെഎസ്യു സ്ഥാനാര്‍ഥി വിജയിച്ചത് ഫ്രട്ടേണിറ്റി പിന്തുണയോടെയാണ് എന്ന എസ്എഫ്ഐയുടെ ആരോപണമാണ് തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്.