Cancel Preloader
Edit Template

കോഴിക്കോട് ന​ഗ​ര​ത്തി​ൽ ജ​ല​വി​ത​ര​ണം ഇ​ന്ന് രാ​ത്രി​യോ​ടെ പു​നഃ​സ്ഥാ​പി​ക്കും

 കോഴിക്കോട്  ന​ഗ​ര​ത്തി​ൽ ജ​ല​വി​ത​ര​ണം ഇ​ന്ന് രാ​ത്രി​യോ​ടെ പു​നഃ​സ്ഥാ​പി​ക്കും

കോ​ഴി​​ക്കോ​ട്: ര​ണ്ടു ദി​വ​സം വെ​ള്ളം കി​ട്ടാ​തെ പെ​റു​തി​മു​ട്ടി​യി​ട്ടും ക്ഷ​മ​കാ​ട്ടി​യ​വ​ർ​ക്കു​ള്ള പ്ര​ത്യു​പ​കാ​ര​മെ​ന്നോ​ണം നി​ശ്ച​യി​ച്ച​തി​നു മു​മ്പേ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ ജ​ല അ​തോ​റി​റ്റി. ദേ​ശീ​യ​പാ​ത-66 വേ​ങ്ങേ​രി ഓ​വ​ർ​പാ​സ് നി​ർ​മാ​ണ​ത്തി​നു ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന ജെ​യ്ക പ​ദ്ധ​തി​യു​ടെ പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ മാ​റ്റി​സ്ഥാ​പി​ച്ച പൈ​പ്പി​ലൂ​ടെ ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​കു​മെ​ന്ന് സൂ​പ്ര​ണ്ടി​ങ് ജ​ല അ​തോ​റി​റ്റി എ​ൻ​ജി​നീ​യ​ർ പി.​സി. ബി​ജു പ​റ​ഞ്ഞു.

വേ​ങ്ങേ​രി ജ​ങ്ഷ​നി​ലെ പൈ​പ്പി​ന്റെ ര​ണ്ടു ജോ​യ​ന്റു​ക​ളു​ടെ​യും വെ​ൽ​ഡി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ പൂ​ർ​ത്തി​യാ​യി. വേ​ദ​വ്യാ​സ സ്കൂ​ളി​നു സ​മീ​പ​ത്തെ ജോ​യ​ന്റി​ന്റെ വെ​ൽ​ഡി​ങ് പ്ര​വൃ​ത്തി വ്യാ​ഴാ​ഴ്ച രാ​വി​ലെ പൂ​ർ​ത്തി​യാ​കും. ചി​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി​യും മ​ണ്ണി​ട​ലി​നും​ശേ​ഷം വൈ​കീ​ട്ടോ​ടെ പൈ​പ്പ് ലൈ​ൻ റീ ​ചാ​ർ​ജ് ചെ​യ്യും. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ ഷ​ട്ട​ർ തു​റ​ന്നാ​ലും നാ​ല​ഞ്ചു മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ക്കും ന​ഗ​ര​ത്തി​ൽ വെ​ള്ള​മെ​ത്താ​ൻ.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​യാ​ലും എ.​ആ​ർ. ക്യാ​മ്പ് പോ​ലു​ള്ള ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്താ​ൻ വീ​ണ്ടും ര​ണ്ടു​മൂ​ന്നു മ​ണി​ക്കൂ​ർ എ​ടു​ക്കും. നാ​ലു ദി​വ​സം​കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച പ്ര​വൃ​ത്തി മൂ​ന്നു​ദി​വ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് രാ​ത്രി​യും പ​ക​ലും വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ല​വ​കു​പ്പി​ന്റെ എ​ൻ​ജി​നീ​യ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത കെ.​എം.​സി ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​യ​ത്ന​ത്തി​ന്റെ ഫ​ല​മാ​ണ്.

ഒ​രേ​സ​മ​യം നാ​ലി​ട​ത്ത് ന​ട​ക്കു​ന്ന കൂ​ട്ടി​യോ​ജി​പ്പി​ക്ക​ൽ പ്ര​വൃ​ത്തി​ക്ക് 12 എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കോ​ഴി​ക്കോ​ട് സ​ർ​ക്കി​ളി​ന് കീ​ഴി​ലു​ള്ള ഭൂ​രി​ഭാ​ഗം എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കും വി​വി​ധ ചു​മ​ത​ല​ക​ൾ ന​ൽ​കി​യാ​ണ് ജ​ല അ​തോ​റി​റ്റി പ്ര​വ​ർ​ത്തി​ച്ച​ത്. ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ ആ​ദ്യ ദി​വ​സം ജ​ന​ങ്ങ​ളെ ഏ​റെ ബാ​ധി​ച്ചി​​ല്ലെ​ങ്കി​ലും കൂ​ടു​ത​ൽ പേ​രു​ള്ള ക​ല​ക്ട​റേ​റ്റ് പോ​ലു​ള്ള സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലെ ജ​ല​മു​ട​ക്കം ബാ​ധി​ച്ചു.

അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കി​യെ​ങ്കി​ലും സ്വ​കാ​ര്യ ജ​ല​വി​ത​ര​ണ ഏ​ജ​ൻ​സി​ക​ൾ പ​ക​ലും രാ​ത്രി​യും ഭേ​ദ​മി​ല്ലാ​തെ സ​ർ​വി​സ് ന​ട​ത്തി​യ​ത് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി. ന​വം​ബ​ർ അ​ഞ്ചു മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ക​യെ​ന്ന് ജ​ല അ​തോ​റി​റ്റി അ​റി​യി​ച്ചി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലും ബാ​ലു​ശ്ശേ​രി, ന​ന്മ​ണ്ട, ന​രി​ക്കു​നി, കാ​ക്കൂ​ർ, ത​ല​ക്കു​ള​ത്തൂ​ർ, ചേ​ള​ന്നൂ​ർ, ക​ക്കോ​ടി, കു​രു​വ​ട്ടൂ​ർ, കു​ന്ദ​മം​ഗ​ലം, പെ​രു​വ​യ​ൽ, പെ​രു​മ​ണ്ണ, ഒ​ള​വ​ണ്ണ, ക​ട​ലു​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഫ​റോ​ക്ക് മു​നി​സി​പ്പാ​ലി​റ്റി​യി​ലു​മാ​ണ് പ്ര​വൃ​ത്തി​മൂ​ലം ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​ത്.

Related post

Leave a Reply

Your email address will not be published. Required fields are marked *