ലൂർദ് മാതാവിന് സുരേഷ്ഗോപി പൊൻകിരീടം സമർപ്പിച്ചു

തൃശ്ശൂര്‍ ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ കുടുംബസമേതം എത്തി മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബത്തോടൊപ്പം എത്തിയാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ എത്തി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സുരേഷ് ഗോപിയും കുടുംബവും ലൂര്‍ദ് പള്ളിയില്‍ എത്തിയത്.
മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന് നേരത്തെ നേര്‍ച്ച ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കിരീട സമര്‍പ്പണമെന്ന് സുരേഷ്‌ഗോപി അറിയിച്ചു. ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് മകളുടെ വിവാഹം.
കിരീടം സമര്‍പ്പണമായാണ് നല്‍കുന്നതെന്നും അതുകൊണ്ടുതന്നെ അതിന്റെ തൂക്കമോ വിലയോ അറിയേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയുടെ പേരാണ് നിലവില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
