Cancel Preloader
Edit Template

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

 നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍. ഖേദം പ്രകടിപ്പിക്കുന്ന കത്ത് പത്തനംതിട്ട സബ്കലക്ടര്‍ വഴി കുടുംബത്തിന് കൈമാറി. യാത്രയപ്പ് ചടങ്ങിന് ശേഷം നവീനെ ചേംബറില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് കത്തില്‍.

കലക്ടര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് മാപ്പു പറച്ചില്‍. കലക്ടര്‍ക്കെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ രാവിലെ പറഞ്ഞിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തെ ചേര്‍ത്തുപിടിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി ഗൂഢാലോചന ആരോപണത്തിന്റെ വിശദാംശം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *