അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആംആദ്മി പാര്‍ട്ടി നേതാവ് അതീഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് നിവാസില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ അതീഷിയെ കൂടാതെ അഞ്ച് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് രാജിവച്ച അരവിന്ദ് കെജരിവാളിന് പകരക്കാരിയായാണ് അതീഷി മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്. ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റ് അംഗങ്ങള്‍
അരവിന്ദ് കെജരിവാള്‍ നാളെ ജനത കി അദാലത്ത് എന്ന പേരില്‍ പൊതുപരിപാടി സംഘടിപ്പിക്കും. ഈ മാസം 26, 27 തീയതികളില്‍ ഡല്‍ഹി നിയമസഭ സമ്മേളനം ചേരാനാണ് തീരുമാനം. സത്യപ്രതിജ്ഞ ചെയ്തതോടെ ഡല്‍ഹിയുടെ എട്ടാമത് മുഖ്യമന്ത്രിയും മൂന്നാമത് വനിതാ മുഖ്യമന്ത്രിയുമായി അതീഷി മാറി.