Cancel Preloader
Edit Template

സ്വർണവില സർവകാല റെക്കോർഡിൽ

 സ്വർണവില സർവകാല റെക്കോർഡിൽ

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ തൊട്ട് സ്വർണവില. 55,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയെന്ന മുൻ റെക്കോർഡ് ഇതോടെ പഴങ്കഥയായി. വിവാഹങ്ങൾ ഏറെ നടക്കുന്ന സമയത്തെ ഈ വൻവിലക്കയറ്റം സാധാരണക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കും.

ഇന്ന് ഗ്രാമിന് 75 രൂപയാണ് വധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണവില 6960 രൂപയായി ഉയർന്നു. പവന് 600 രൂപ വർധിച്ച് 55,680 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5775 രൂപയാണ് വില. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.

ഇന്നലെ പവന് 480 രൂപ വർധിച്ച് റെക്കോർഡ് വിലയ്ക്ക് 40 രൂപ മാത്രം അകലെയായിരുന്നു. എന്നാൽ ഇന്ന് 600 രൂപയാണ് വർധിച്ചത്. ഇതോടെയാണ് റെക്കോർഡും മറികടന്ന് സ്വർണവില പുതിയ ഉയരത്തിലേക്ക് എത്തിയത്.

പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ ശക്തമായതും ഇസ്രാഈലിന്റെ അക്രമണങ്ങളുമാണ് ഇപ്പോൾ വിലവർധനവ് ഉണ്ടാകാൻ കാരണമായത്. സ്വർണ്ണവിലയിൽ നേരിയ തോതിൽ വിലക്കുറവ് അനുഭവപ്പെടുമ്പോൾ തന്നെ വൻതോതിൽ നിക്ഷേപം വർദ്ധിക്കുന്നത് വിലവർധനവിന് കാരണമാകുന്നുണ്ട്

സെപ്റ്റംബർ മാസത്തെ സ്വർണവില

1-Sep-24 53560
2-Sep-24 53,360 (Lowest of Month)
3-Sep-24 53,360 (Lowest of Month)
4-Sep-24 53,360 (Lowest of Month)
5-Sep-24 53,360 (Lowest of Month)
6-Sep-24 53760
7-Sep-24 53440
8-Sep-24 53440
9-Sep-24 53440
10-Sep-24 53440
11-Sep-24 53720
12-Sep-24 53640
13-Sep-24 54600
14-Sep-24 54920
15-Sep-24 54920
16-Sep-24 55040
17-Sep-24 54920
18-Sep-24 54800
19-Sep-24 54600
20-Sep-24 55,080
20-Sep-24 55,680 (Highest Price in the History)

Related post

Leave a Reply

Your email address will not be published. Required fields are marked *