തെരുവുനായ ആക്രമണം; 6 വയസ്സുകാരി അടക്കം 6 പേർക്ക് കടിയേറ്റു

Healthy purebred dog photographed outdoors in the nature on a sunny day.
കുറ്റ്യാടി∙ ഇന്നലെ വൈകിട്ട് ഊരത്ത്, മാവുള്ളചാൽ, കുളങ്ങരത്താഴ ഭാഗങ്ങളിൽ വിദ്യാർഥിനി ഉൾപ്പെടെ 6 പേർക്ക് തെരുവുനായയുടെ കടിയേറ്റു. എല്ലാവരെയും കടിച്ചത് പേപ്പട്ടിയാണെന്ന സംശയത്തിലാണ് നാട്ടുകാർ. ഊരത്തെ ചെറുവിലങ്ങിൽ പപ്പൻ (65), ഭാര്യ ലീല (60) എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുളങ്ങരത്താഴയിൽ നായയുടെ കടിയേറ്റ കല്ലാച്ചി ഇയ്യങ്കോട് കാപ്പാരോട്ടുമ്മൽ സിജിന (34), ഊരത്ത് പുത്തൻപുരയിൽ സൗമ്യ (37), മാക്കൂൽ അഹിലാമിയ (6), വെള്ളരിചാലിൽ പോക്കർ (70) എന്നിവരെ ആദ്യം കുറ്റ്യാടി ഗവ.ആശുപത്രിയിലും തുടർന്നു വടകര ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിസര പ്രദേശങ്ങളിലെ വളർത്തു നായ്ക്കളെയും തെരുവുനായ കടിച്ചതായി നാട്ടുകാർ പറഞ്ഞു. കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ തെരുവുനായയെ തല്ലിക്കൊന്നു.