Cancel Preloader
Edit Template

കോഴിക്കോട് കാറും വാനും കൂട്ടിയിടിച്ച് 16 പേർക്കു പരുക്ക്; 13 പേർ എറണാകുളം സ്വദേശികൾ

 കോഴിക്കോട് കാറും വാനും കൂട്ടിയിടിച്ച് 16 പേർക്കു പരുക്ക്; 13 പേർ എറണാകുളം സ്വദേശികൾ

കോഴിക്കോട് : തൊണ്ടയാട് ബൈപാസിൽ കാറും ടെംപോ ട്രാവലറും കൂട്ടിയിടിച്ചു 16 പേർക്കു പരുക്ക്. പറശ്ശിനിക്കടവിൽ നിന്ന് എറണാകുളത്തേക്കു പോകുന്നവർ സഞ്ചരിച്ച ട്രാവലറും മലാപ്പറമ്പ് ഭാഗത്തേക്കു പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ട്രാവലറിലുണ്ടായിരുന്ന എറണാകുളം സ്വദേശികളായ മിനി (50), സുമതി (62), ബിനു (42), രാജൻ (58), അനീഷ് (41), വനജ (60), ഹരികൃഷ്ണൻ (25), മിഥുൻ (26), ശ്യാമള (54), പ്രസീത (32), ആര്യ (23), ഹരീഷ് (40), അവന്തിക (10) എന്നിവരെയും കാർ ഡ്രൈവർ കക്കോടി സ്വദേശി ഫിയാസ് (27), ബിൻഷാജ് (22), സജിത്ത് (21) എന്നിവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഇതേ തുടർന്ന് റോഡിൽ ഓയിൽ പരന്നൊഴുകി. വെള്ളിമാടുകുന്നിൽ നിന്നും അഗ്നിരക്ഷാസേന എത്തി റോഡ് വൃത്തിയാക്കി. പൊലീസും സ്ഥലത്തെത്തിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *