Cancel Preloader
Edit Template

കണ്ണീരിൽ മുങ്ങിത്താവാൻ ആവില്ല; മുല്ലപ്പെരിയാർ പൊട്ടിയാൽ ആര്ഉ ത്തരം പറയും: കേന്ദ്ര സഹമന്ത്രി

 കണ്ണീരിൽ മുങ്ങിത്താവാൻ ആവില്ല; മുല്ലപ്പെരിയാർ പൊട്ടിയാൽ ആര്ഉ ത്തരം പറയും: കേന്ദ്ര സഹമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക ഉയര്‍ത്തി കേന്ദ്ര സഹമന്ത്രി . മുല്ലപ്പെരിയാര്‍ ഭീതിയായി നില്‍ക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഡാം എങ്ങാനും പൊട്ടിയാല്‍ ആര് ഉത്തരം പറയും? കോടതികള്‍ ഉത്തരം പറയുമോയെന്നും അദ്ദേഹം ചോദിച്ചു. 

കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപ്പറ്റി, ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവര്‍ ഉത്തരംപറയുമോ? എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല – അദ്ദേഹം പറഞ്ഞു.

വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും ചര്‍ച്ചനടത്തി മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു . ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥം വഹിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. മുല്ലപ്പെരിയാര്‍ ഡാം കമ്മിഷന്‍ചെയ്ത് 129 വര്‍ഷം തികയുന്ന ഒക്ടോബര്‍ 10-ന് കേരളത്തിലെ 129 കേന്ദ്രങ്ങളില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിക്കുമെന്നും സമരസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *