സര്‍ജറിക്കിടെ ഗ്ലൗസും കൂട്ടി സ്റ്റിച്ചിട്ട സംഭവം; പിഴവല്ല ചികിത്സയുടെ ഭാഗമെന്ന് അധികൃതര്‍
തിരുവനന്തപുരം: സര്‍ജറിക്കിടെ മുതുകില്‍ ഗ്ലൗസും കൂട്ടി സ്റ്റിച്ചിട്ടു. വേദന കൊണ്ട് പുളഞ്ഞ് പരാതിയുമായി എത്തിയ യുവാവിന് പക്ഷേ ആശുപത്രി നല്കിയ വിശദീകരണം അത് ചികിത്സയുടെ ഭാഗമെന്ന്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് സംഭവം.
നെടുമങ്ങാട് സ്വദേശി ഷിനുവിന്റെ ശരീരത്തിലാണ് സ്റ്റിച്ചിടുന്നതിനിടെ ഗ്ലൗസും കുടുങ്ങിയത്. കടുത്ത വേദനയെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മുറിവിനുള്ളില്‍ ഗ്ലൗസ് കണ്ടെത്തിയതെന്ന് ഷിനു പറയുന്നു.
അതേസമയം സ്റ്റിച്ചിനൊപ്പം ഗ്ലൗസ് തുന്നിച്ചേര്‍ത്തത് മെഡിക്കല്‍ പ്രോട്ടോക്കോള്‍ പ്രകാരമാണെന്നും ചികിത്സാപിഴവല്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രക്തം പുറത്തേക്ക് പോകാന്‍ സ്റ്റിച്ചിനൊപ്പം സ്റ്റെറൈല്‍ ഉപയോഗിക്കും. സീനിയര്‍ സര്‍ജറി വിഭാഗം ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. രോഗിയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുഴയ്ക്കുള്ള ശസ്ത്രക്രിയ ചെയ്തതിനുശേഷം സാധാരണ ഇത്തരത്തില്‍ ചെയ്യാറുണ്ട്. ഇതൊരു സാധാരണ നടപടിയാണ്. രേഖകളില്‍ ഇത് കൃത്യമായി എഴുതി വെച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ വാദം .