Cancel Preloader
Edit Template

ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ മേജർ ഉൾപ്പടെ 4 സൈനികര്‍ക്ക് വീരമൃത്യു

 ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ മേജർ ഉൾപ്പടെ 4 സൈനികര്‍ക്ക് വീരമൃത്യു

ദില്ലി: ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഡോഡയിലെ വനമേഖല ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന ജമ്മു പൊലീസും സൈന്യം ചേര്‍ന്ന സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *