Cancel Preloader
Edit Template

അഫ്ഗാനിസ്ഥാനില്‍ 4.5 തീവ്രതയുള്ള ഭൂചലനം

 അഫ്ഗാനിസ്ഥാനില്‍ 4.5 തീവ്രതയുള്ള ഭൂചലനം

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. 10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. വൈകിട്ട് 6.27 ഓടെയാണ് ചലനം.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത് (Earthquake Of 4.2 Magnitude Hits Afghanistan Second Within 24 Hours).

അതേസമയം അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ തിങ്കളാഴ്ച ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഫൈസാബാദില്‍ ഉണ്ടായത്. ഞായറാഴ്ച വൈകുന്നേരവും പ്രദേശത്ത് ഭൂചലനം അനുഭവപ്പട്ടിരുന്നു.

റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനില്‍ രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 4,000ലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയായിരുന്നു അന്നുണ്ടായ ഭൂകമ്പത്തിന് രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ 7 ന് അഫ്ഗാനിസ്ഥാനില്‍ 6.3 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 2000 പേരാണ് കൊല്ലപ്പെട്ടത്.

പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഭൂചലനം തകര്‍ത്ത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് 400 ദശലക്ഷം ഡോളര്‍ വേണം.

ജമ്മു കശ്മീരില്‍ ഭൂചലനം: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ നേരിയ ഭൂചലനം (Earthquake) അനുഭവപ്പെട്ടു. ഇന്നലെ രാവിലെ ആറരയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്(Earthquake Hits Kishtwar Jammu And Kashmir).

ഫെബ്രുവരി 19ന് രാത്രി ലഡാക്ക് മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. രാത്രി 9:35നാണ് ലഡാക്കില്‍ കാര്‍ഗിലിന് സമീപം ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *