സാംസങ്ങിനെ പിന്നിലാക്കി ആപ്പിൾ
സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ്ങിനെ പിന്നിലാക്കി ആപ്പിൾ. സാംസങ്ങിനെ വിൽപ്പനയിൽ 12 വർഷത്തെ മാർക്കറ്റിംഗ് പിന്നിലാക്കി ആപ്പിളിന്റെ പുതിയ ചുവടുവയ്പ്പ്. 2010 ന് ശേഷം ആദ്യമായാണ് ആപ്പിൾ സ്മാർട്ട് ഫോൺ വില്പനയിൽ സാംസങ് ഭീമനെ പിന്തള്ളുന്നത്. ആപ്പിൾ വ്യവസായത്തിൽ ഒന്നാം സ്ഥാനം വിപണിയിൽ നേടിയ ആപ്പിളിന് ആവശ്യക്കാർ ഏറെയാണ്. 2023ൽ ആഗോളതലത്തിൽ സ്മാർട്ട്ഫോൺ വിപണി വെല്ലുവിളികൾ നേരിട്ട വർഷമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഫോൺ കയറ്റുമതിയിൽ 3.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് വർഷം പകുതി കഴിഞ്ഞപ്പോൾ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു, 2023 ന്റെ അവസാന ഘട്ടങ്ങളിൽ 8.5 ശതമാനം വിപണിയിൽ വളർച്ച നേടുകയും ഉണ്ടായി. 2023 ൽ ആപ്പിൾ 234.6 ദശലക്ഷം ഫോണുകൾ കയറ്റുമതി ചെയ്തതായി ഐഡിസിയുടെ കണക്ക് സൂചിപ്പിക്കുന്നു. സാംസങ്ങിനെ വിപണിയാവട്ടെ 226.6 ദശലക്ഷം സ്മാർട്ട്ഫോണുകൾ ആണ് കയറ്റുമതി ചെയ്തത്. 145.9 ദശലക്ഷം സ്മാർട്ട്ഫോണുമായി ഷവോമി മൂന്നാം സ്ഥാനത്തുണ്ട്.
മാർക്കറ്റിങ്ങിന് മൊത്തമായി ബാധിച്ചിട്ടും ആപ്പിൾ വർഷം മുഴുവനും നല്ല വളർച്ചയിൽ ആയിരുന്നു പിന്നാലെ ഒന്നാം സ്ഥാനം നേടുകയും ചെയ്തു, ചൈനയിൽ നിന്നുള്ള വർദ്ധിച്ച നിയന്ത്രണ വെല്ലുവിളികൾ, ഹ്വവേയിൽ നേരിടുന്ന മത്സരവുമെല്ലാം പ്രതികൂലമായി ആപ്പിളിന്റെ വിപണനത്തെ ബാധിച്ചില്ല. 2023ലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായി ആപ്പിൾ മാറിയിരിക്കുകയാണ്. സ്മാർട്ട്ഫോൺ മാർക്കറ്റിൽ പ്രീമിയം ഉപകരണങ്ങൾക്കുള്ള വൻ വണ്ടിമാന്റാണ് ആപ്പിളിന്റെ വിജയത്തിനു പിന്നിൽ. ഇപ്പോൾ വിപണിയുടെ 20%ത്തിലധികം പ്രതിനിധീകരിക്കുന്നത് ഈ പ്രീമിയം വിഭാഗമാണ്.ആളുകൾ പ്രീമിയം ഉൽപ്പന്നങ്ങൾ വാങ്ങാൻ വരുന്നതിന് പലിശരഹിത ഫിനാൻസ് സേവനങ്ങളും ട്രേഡിങ് ഓഫറുകളും വളരെ നല്ല രീതിയിൽ പങ്കുവഹിച്ചു.