വയറിലുണ്ടാകുന്ന അണുബാധ അല്‍ഷിമേഴ്സ് രോഗസാധ്യത കൂട്ടുന്നതായി പഠനം
ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേരിലും പൊതുവായി കാണപ്പെടുന്ന ഗട്ട് ബാക്ടീരിയ അല്‍ഷിമേഴ്സ് രോഗസാധ്യത കൂട്ടുന്നതായി മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. അല്‍ഷിമേഴ്സ് അസോസിയേഷന്റെ ജേണലായ അല്‍ഷിമേഴ്സ് ആന്‍ഡ് ഡിമെന്‍ഷ്യ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
50 വയസും അതില്‍ കൂടുതലുമുള്ളവരില്‍ പ്രത്യക്ഷമായ ഹെലിക്കോബാക്റ്റര്‍ പൈലോറി (എച്ച് പൈലോറി) അണുബാധ അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടോയെന്ന് ഗവേഷകര്‍ അന്വേഷിച്ചു.