മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ ബി. സന്ധ്യക്ക് പുനർനിയമനം

വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ഡോ. ബി. സന്ധ്യയെ പുനർനിയമിക്കാൻ സർക്കാർ തീരുമാനം. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെംബർ ആയി പുനർനിയമിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 1988 ഐ.പി.എസ് ബാച്ചുകാരിയായ ബി.സന്ധ്യ ഡി.ജി.പി പദവിയിലെത്തിയശേഷമാണ് സര്‍വീസില്‍ നിന്നു വിരമിച്ചത്. 2021 ജൂലായിൽ ഋഷിരാജ് സിങ് വിരമിച്ചതിനെത്തുടർന്നാണ് ഡി.ജി.പി.യായത്.
പോലീസിന്റെ പരിശീലനവിഭാഗം എ.ഡി.ജി.പി., എറണാകുളം, തൃശ്ശൂർ മേഖലാ ഐ.ജി., തിരുവനന്തപുരം റെയ്‌ഞ്ച് ഡി.ഐ.ജി. തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.