Cancel Preloader
Edit Template

ഗാസയില്‍ രോഗികള്‍ മരിച്ചു വീഴുന്നു; ചികിത്സയ്ക്ക് ദിവസങ്ങളോളം കാത്തിരിക്കുന്നെന്ന് ഡബ്ല്യുഎച്ച്ഒ

 ഗാസയില്‍ രോഗികള്‍ മരിച്ചു വീഴുന്നു; ചികിത്സയ്ക്ക് ദിവസങ്ങളോളം കാത്തിരിക്കുന്നെന്ന് ഡബ്ല്യുഎച്ച്ഒ

യുദ്ധമുഖമായ പലസ്തീന്‍ മേഖലയില്‍ താന്‍ ചെലവഴിച്ച അഞ്ച് ആഴ്ചകളിലും പൊള്ളലേറ്റതും ശരീരത്തില്‍ ചതവുകളേറ്റതുമായ രോഗികള്‍ ചികിത്സയ്ക്ക് വേണ്ടി മണിക്കൂറുകളും ദിവസങ്ങളുമാണ് കാത്തിരുന്നതെന്ന് അത്യാഹിത മെഡിക്കല്‍ ടീം കോര്‍ഡിനേറ്ററായ സീന്‍ കാസേയ് മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന 36 ആശുപത്രികളില്‍ 16 എണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. അതില്‍ ആറെണ്ണം മാത്രമാണ് തനിക്ക് സന്ദര്‍ശിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗാസയില്‍ രോഗികളുടെ അവസ്ഥ അതി ദാരുണമായാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആരോഗ്യപ്രവര്‍ത്തകരുടെയും അവശ്യ സാധനങ്ങളുടെ അഭാവവും കാരണം രോഗികള്‍ മരിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.വടക്കന്‍ ഗാസയിലേക്ക് എല്ലാ ദിവസവും ഇന്ധനവും മരുന്നുകളും ലഭ്യമാക്കാന്‍ ലോകാരോഗ്യ സംഘടന ശ്രമിക്കുന്നുണ്ട്. കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലേക്ക് ദിനംപ്രതി രോഗികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം ഗാസയിലെ ഖാന്‍ യൂനുസിലെ നാസ്സര്‍ ആശുപത്രിക്ക് സമീപം യാതൊരു മുന്നറിയിപ്പുമില്ലാതെ ഇസ്രയേല്‍ സൈനികര്‍ ബോംബാക്രമണം നടത്തിയെന്ന് ഡോക്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ് അറിയിച്ചു.നേരത്തെ സുരക്ഷാ സ്ഥലമായി ഇസ്രയേല്‍ പ്രഖ്യാപിച്ച തെക്കന്‍ ഗാസയില്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ഗാസന്‍ ജനതയുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

നിലവില്‍ ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ 24,448 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 61,504 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയില്‍ റാഫയില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ കുട്ടികളടക്കം 16 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *