ബിഹാറിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. ബാഗ്മതി നദി കരകവിഞ്ഞൊഴുകിയതോടെ മുസഫർപുരിൽ നൂറോളം വീടുകൾ വെള്ളത്തിനടിയിലായി. ഉത്തർപ്രദേശിൽ 9 ആളുകൾക്ക് കൂടി മഴക്കെടുതിയിൽ ജീവൻ നഷ്ടമായി. അസമിലെ ചില മേഖലകളിൽ വെള്ളമിറങ്ങി തുടങ്ങിയത് ആശ്വാസമായി. കുത്തിയൊഴുകിയെത്തിയ ബാഗ്മതി ഒറ്റ ദിവസം കൊണ്ട് മുസഫർപുരിലെ 18 പഞ്ചായത്തുകളെയാണ് വെള്ളത്തിനടിയിലാക്കിയത്. സ്കൂളും വീടും വ്യാപാര സ്ഥാപനങ്ങളും അടക്കം മേഖലയിലെ ഏതാണ്ടെല്ലാ കെട്ടിടങ്ങളും മുങ്ങി. സംസ്ഥാനത്തെ റാപ്തി, ഗണ്ഡക് തുടങ്ങിയ നദികളും കരകവിഞ്ഞൊഴുകുകയാണ്. തുടർച്ചയായി പൊളിഞ്ഞു വീഴുന്ന സാഹചര്യത്തിൽ പാലങ്ങളുടെയും കലുങ്കുകളുടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. […]Read More