Cancel Preloader
Edit Template

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ജനുവരി 16 മുതൽ കൊച്ചിയിൽ

 ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ജനുവരി 16 മുതൽ കൊച്ചിയിൽ

തിരുവനന്തപുരം: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷന്റെ രണ്ടാമത് എഡിഷൻ ജനുവരി 16 മുതൽ 18 വരെ കൊച്ചി അഡ്‌ലക്‌സ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (KSSIA), മെട്രോ മാർട്ട് എന്നിവയുടെ നേതൃത്വത്തിൽ, കേരള സർക്കാരിന്റെ വ്യവസായ വകുപ്പ്, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ്
മേള സംഘടിപ്പിക്കുന്നത്.

അഞ്ഞൂറിലധികം ദേശിയ, അന്തർദേശിയ എക്സിബിറ്റേഴ്സ് തങ്ങളുടെ ഉൽപന്നങ്ങളും ടെക്‌നോളജികളും പ്രദർശിപ്പിക്കുന്നതായിരിക്കും മേളയുടെ പ്രത്യേകത. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുമുള്ള വ്യവസായ സ്ഥാപനങ്ങളും ചൈന, യു.കെ., ജർമ്മനി, യുഎഇ, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കാളികളാകും.

മൂന്ന് ദിവസത്തേക്ക് നീളുന്ന
വ്യവസായ മേളയിൽ ബയർ-സെല്ലർ മീറ്റുകൾ, വെന്റർ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ, സെമിനാറുകൾ, പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കൽ, സംവാദങ്ങൾ എന്നിവയും സംഘടിപ്പിക്കപ്പെടും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള സ്ഥാപനങ്ങൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമായ സഹായങ്ങൾ നൽകാൻ ബാങ്കുകളുടെ ഹെൽപ്പ് ഡെസ്കുകളും എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ പ്രത്യേക സ്റ്റാളുകളും ഒരുക്കും.

സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പവില്യനും, യുവ രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രതിനിധികളും പങ്കെടുക്കുന്ന പാനൽ ചർച്ചകളും മേളയുടെ ഭാഗമായി ഉണ്ടായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ വ്യവസായികൾക്കായി പരിശീലന ക്ലാസുകളും സംഘടിപ്പിക്കും.

“കേരളത്തിലെ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ എക്സിബിഷനും വ്യവസായി സംഗമവുമാകും ഇത്തവണത്തേത്” എന്ന് കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള അയ്യായിരത്തിലധികം വ്യവസായികൾ മേളയിൽ പങ്കെടുക്കും.

“കേരളത്തിലെ വ്യവസായികളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കാനുള്ള പരിപൂർണ അവസരമായിരിക്കും എക്സ്പോ,” എന്ന് എക്സിബിഷൻ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ അറിയിച്ചു.

വിവിധ മേഖലകളിൽ ഉപയോഗിക്കാവുന്ന പുതിയതരം റോബോട്ടുകൾ, സെൻസറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ, കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, മാനുഫാക്ചറിംഗ്, ഹോസ്പിറ്റാലിറ്റി, കാർഷിക മേഖലയിലേക്കുള്ള മെഷിനറികൾ എന്നിവയുടെ പ്രദർശനം കേരള വ്യവസായ വികസനത്തിന് പുതിയ ദിശകൾ തുറക്കും എന്ന് എക്സിബിഷൻ സി.ഇ.ഒ. സിജി നായർ അഭിപ്രായപ്പെട്ടു.

കെ.എസ്.എസ്.ഐ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഫസലുദ്ദീൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസഹാക്ക്.കെ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ സി.എസ്., കെ.എസ്.എസ്.ഐ.എ. ന്യൂസ് എഡിറ്റർ സലിം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: www.iiie.in | ഫോൺ: 9947733339, 9995139933 | Email: info@iiie.in

Related post

Leave a Reply

Your email address will not be published. Required fields are marked *