Cancel Preloader
Edit Template

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു

 വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം: മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. ഇതിൽ ഒരാൾ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. മര്യനാട് സ്വദേശി അലോഷ്യസ് (45) ആണ് ആശുപത്രിയിൽ മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. കടലിൽ നിന്ന് രക്ഷപ്പെടുത്തി അലോഷ്യസിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ ആറു മണിയോടെയാണ് അലോഷ്യസ് അടങ്ങുന്ന നാലംഗ സംഘം കടപ്പുറത്ത് നിന്ന് പുറപ്പെടുന്നത്. എന്നാൽ കുറച്ച് ദൂരമെത്തിയപ്പോഴേക്കും തിരമാല ശക്തമായി അടിക്കുകയും വള്ളം മറിയുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടപ്പോൾ അലോഷ്യസ് തിരയിൽപെടുകയായിരുന്നു. പിന്നാലെ അലോഷ്യസിനെ കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *