Cancel Preloader
Edit Template

50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒയ്ക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

 50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒയ്ക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

Indian currency on hand, indian rupee, indian rupee on hand, pay money, money on my hand, paying cash money. 100 rupees on hand indian rupees money paying to shopkeeper This image was captured at india Maharashtra #indianrupee

കൊച്ചി: മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒ വി.ആര്‍ മോഹനന്‍ പിള്ളയ്ക്ക് അഴിമതിക്കേസില്‍ തടവുശിക്ഷ. അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

7 വര്‍ഷം കഠിന തടവും 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ. 2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

Related post

Leave a Reply

Your email address will not be published. Required fields are marked *