Cancel Preloader
Edit Template

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

 ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

കോട്ടയം: ആര്‍പ്പൂക്കരയില്‍ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ജിമ്മില്‍ നിന്നും ബൈക്ക് ഓടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.

നാട്ടുകാര്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Related post

Leave a Reply

Your email address will not be published. Required fields are marked *